Weekly Events

FRIDAY

CHURCH SERVICE

7.00 am - 9.30 am

 

SUNDAY SCHOOL

3.15 pm - 5.30 pm

 

SATURDAY

MENS MEETING

07:00 am to 08:00 am


FASTING PRAYER

9.00 am - 10.30 am

 

MONDAY

LADIES MEETING

6.00 Pm - 7.00 Pm

 

TUESDAY

BIBLE STUDY

7.00 pm - 8.30 pm

 

THURSDAY

COTTAGE MEETING

7.00 pm - 8.30 pm

Home PASTOR'S MESSAGE

Pr. Renji M John & Family


കൊലൊസ്സ്യർ 1:28

"അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ
തികഞ്ഞവനായി നിറുത്തേണ്ടതിന് ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും
ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടുംകൂടെ ഉപദേശിക്കയും ചെയ്യുന്നു"

നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും വന്ദനം
നമ്മുടെ സഭയുടെ വെബ്സൈറ്റ് സന്ദർശികുവാൻ ഞാൻ നിങ്ങളെ ഏവരെയും സ്വാഗതം ചെയുന്നു.
ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കുവൈത്ത് ദൈവസഭയുടെ പാസ്റ്റർ ആയി
ഞാൻ ഇപ്പോൾ
സേവനം അനുഷ്ടിക്കുന്നു.
ഞാൻ ആഗ്രഹികുന്നത് ജനം കർത്താവായ യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവും കർത്താവുമായി
സ്വീകരിച്ച് ക്രിസ്തുവിൽ തികഞ്ഞവരായി വളരേണം എന്നുള്ളതാണ്. അതിനു വേണ്ടി ഞാൻ കർത്താവിനോട്
എപ്പോഴും പ്രാർത്ഥിക്കുകയും പ്രവർത്തിക്കയും ചെയ്യും. നിങ്ങൾ സജീവമായി ഉത്തരവാദിത്തമുള്ള ഒരു
വിശ്വാസിയായി വേദപുസ്‌തകം വായിക്കയും, പ്രാർത്ഥിക്കയും, പ്രവർത്തിക്കയും, അനുഷ്‌ടിക്കയും ചെയ്യുന്ന
ഒരു വിശ്വാസിയായി കാണണമെന്നു ഞാൻ ആഗ്രഹിക്കുന്നു.

ഞങ്ങൾ ക്രൂശിക്കപ്പെട്ടവനായ ക്രിസ്തുവിനെ പ്രസംഗിക്കുന്നു. നിങ്ങൾ സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട്
ക്രിസ്തുവെന്ന തലയോളം സകലത്തിലും വളരേണ്ടതിന് ഞങ്ങൾ ആഗ്രഹിക്കുന്നു.വേഗത്തിൽ വരുന്ന കർത്താവിനെ
എതിരേല്പാൻ ഏവരേയും കർത്താവ് ഒരുക്കുമാറാകട്ടെ.
കൂടുതൽ കാര്യങ്ങൾ അറിയുവാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
എന്ന്,
കർത്തൃശുശ്രൂഷയിൽ നിങ്ങളുടെ
പാസ്റ്റർ : റെഞ്ചി എം ജോൺ

അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന് ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടുംകൂടെ ഉപദേശിക്കയും ചെയ്യുന്നു.